ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി. അനന്ത്നാഗിലെ പസല്‍പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജില്ലാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ നടത്തിയത്.
കൊല്ലപ്പെട്ട മൂന്ന് ഭീകരരും ജമ്മു കാശ്മീര്‍ സ്വദേശികളാണെന്നാണ് വിവരം. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. അഞ്ചല്‍ ഇടയം സ്വദേശി അഭിജിത്താണ് ബോംബ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് അഭിജിത്ത് വീരമൃത്യു വരിച്ചത്.
Discussion about this post