പട്ന: മഹാപ്രളയത്തിന് പിന്നാലെ ബിഹാറില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1923പേര്‍ക്ക് സ്ഥിരീകിച്ചു എന്നാണ് റിപ്പോര്‍ട്ട്. പട്നയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്.
1410 പേര്‍ക്കാണ് ഇവിടെ ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളായ കങ്കഡ് ബാഗ്, ഗര്‍ദാനി ബാഗ്, ഡാക് ബംഗ്ലാവ്, എസ്കെ പുരി എന്നിവിടങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്തമഴയെയും പ്രളയത്തെയും തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.
അതേസമയം, നിരവധിപ്പേര്‍ക്ക് ചിക്കന്‍ ഗുനിയയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്ത് 150 ഓളം പേര്‍ക്ക് ചിക്കന്‍ ഗുനിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 140പേരും പട്നയില്നിന്നുള്ളവരാണ്.
Discussion about this post