ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് ഉടമയുടെ ക്രൂരമര്‍ദ്ദനമേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. തുടര്‍ന്ന് സ്ഥപന ഉടമയായ സലീം ഖാന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ ജീവനക്കാരെ ഇയാള്‍ മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.
ബംഗളൂരു സെക്യൂരിറ്റി ഫോഴ്‌സ് എന്ന് പേരുളള ഏജന്‍സിയിലെ ജീവനക്കാരെയാണ് ഉടമ സലീം ഖാന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സലീം ഖാനും സ്ഥാപനത്തിലെ സഹായികളും ഒളിവിലാണ്. മര്‍ദ്ദനമേറ്റ രണ്ട് ജീവനക്കാരെയും പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനാല്‍ മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.