ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോ സംരക്ഷണത്തിന് വീഴ്ച വരുത്തിയെന്നാരോപിച്ച് ജില്ല മജിസ്ട്രേറ്റ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മഹാകാജ്ഗഞ്ചിലെ ഗോശാലയില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
യുപി ചീഫ് സെക്രട്ടറി ആര് കെ തിവാരിയുടചെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പന്ഷന്യ ജില്ലാ മജിസ്ട്രേറ്റ് അമര്‍നാഥ് ഉപാധ്യായ, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരായ ദേവേന്ദ്ര കുമാര്‍, സത്യ മിശ്ര ചീഫ് വെറ്റിനറി ഓഫീസര്‍ രാജീവ് ഉപാധ്യായ, വെറ്റിനറി ഓഫീസര്‍ ബികൗ മൗര്യ തുടങ്ങിയവരെയാണ് സസ്പെന്‍ഡ് ചെയ്യതത്.
മഹാരാജ്ഗഞ്ചിയിലെ ഗോഷാലയില് 2,500 പശുക്കളാണുള്ളത്. എന്നാല്‍ 900 പശുക്കളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബാക്കിയുള്ള പശുക്കളെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.
500 ഏക്കര്‍ ഭൂമിയിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതില്‍ 380 ഏക്കര്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയെന്നും പരിശോധനയില്‍ തെളിഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണ് ഗോ ഷാല പ്രവര്‍ത്തിക്കുന്നത്. ഗൊരഖ്പുര്‍ അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Discussion about this post