തിരുവനന്തപുരം: കേരളത്തിലുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനം വ്യാപിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റിപ്പോര്‍ട്ട്. ജമാത്ത് ഉള് മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകര സംഘടനയാണ് രാജ്യത്ത് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, ജാര്റണ്ഡ്, ബിഹാര്‍, കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ത്ഥികളെന്ന വ്യാജേന ഭീകരര്‍ എത്തിട്ടുണ്ടെന്നാണ് എന്‍ഐഎ യുടെ റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ 125 ലധികം ഭീകരര്‍ രാജ്യത്തിനകത്ത് കടന്നുകയറിയതായി ദേശീയ അന്വേഷണ ഏജന്‍സി മേധാവി യോഗേഷ് ചന്ദ് മോദി അറിയിച്ചു. ഭീകര വിരുദ്ധ സേനകളുടെ മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില പ്രദേശങ്ങള്‍, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പുകളും യോഗങ്ങളും ഇവര്‍ സംഘടിപ്പിച്ചതായും കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കൃഷ്ണഗിരിയില്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായും എന്‍ഐഎ കണ്ടെത്തി.
മ്യാന്മറില് രോഹിംഗ്യന്‍ മുസ്ലിംകള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ക്കു പകരം ചോദിക്കുന്നതിനായി ഇന്ത്യയിലേതടക്കം ബുദ്ധവിഹാരങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയാണ് ബംഗ്ലാദേശി ഭീകരരുടെ ലക്ഷ്യം. 2014-18 കാലയളവില്‍ ജെഎംബി ഭീകരര്‍ ബംഗളൂരില്‍ ഇരുപതിരണ്ടിലധികം ഒളിത്താവളങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ പേര് വിവരങ്ങളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.
Discussion about this post