കൊല്‍ക്കത്ത: ദുര്‍ഗാ പൂജയ്ക്കിടെ തിരക്കേറിയ റോഡിലൂടെ കൈകോര്‍ത്ത് പിടിച്ചും സെല്‍ഫിയെടുത്തും ജീവിതം ആസ്വദിക്കുന്ന വയോധിക ദമ്പതിമാരുടെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. പ്രായം ഏറിയിട്ടും മനസില്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന പ്രണയം തീവ്രമാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.
അഞ്ജാന്‍ ബാനര്‍ജി എന്നയാളാണ് ഇരുവരുടെയും സ്നേഹപ്രകടനം ക്യാമറയില്‍ പകര്‍ത്തിയത്. ശേഷം ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. സംഭവം ഇപ്പോള്‍ വൈറലാണ്. നിരവധി സപേരാണ് ആശംസകള്‍ നേര്‍ന്നത്. ധോത്തിയും കുര്‍ത്തയും ധരിച്ച ഭര്‍ത്താവും സാരിയില്‍ ഏറെ സുന്ദരിയായ ഭാര്യയും തമ്മിലുള്ള മാനസിക അടുപ്പം ചേര്‍ത്തുനിര്‍ത്തിയുള്ള സെല്‍ഫി പകര്ത്തലിലും തിരക്കിനിടയിലെ കൈകോര്‍ത്തു പിടിക്കലിലും നന്നായി പ്രതിഫലിക്കുന്നുണ്ട്.
വിദേശത്ത് താമസിക്കുന്ന മകള്‍ക്ക് ദുര്‍ഗാപൂജയുടെ അവധിയ്ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഇരുവരും ജീവിതം ആഘോഷിക്കാന്‍ ഇറങ്ങിയത്.