ബറേലി: കാമുകന് തൂങ്ങി മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അമ്മയുടെ ഇടപെടല്‍ പെണ്‍കുട്ടിക്ക് ലഭിച്ചത് പുനര്ജന്മം. 12-ാംക്ലാസ് വിദ്യാര്‍ത്ഥിയായ 17കാരന്റെ ആത്മഹത്യ വാര്‍ത്തയറിഞ്ഞാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ജീവനടുക്കാന് ശ്രമം നടത്തിയത്.
ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ച 17കാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
പെണ്‍കുട്ടിയുടേത് ദളിത് കുടുംബമായതിനാല്‍ ഇവരുടെ പ്രണയത്തെ 17കാരന്റെ കുടുംബം എതിര്‍ത്തിരുന്നു. പുറത്തിറങ്ങാന്‍ പോലും കുടുംബം സമ്മതിച്ചിരുന്നില്ല. പെണ്‍കുട്ടിയെ കാണുന്നതിനു പോലും സമ്മതമില്ലാതെ കടുത്ത നിയന്ത്രണങ്ങളാണ് ആണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. ഇതില്‍ മനംനൊന്താണ് തൂങ്ങി മരിച്ചത്.
Discussion about this post