ചെന്നൈ: തമിഴ്‌നാട്ടില്‍ പരക്കെ നാശം വിതച്ചും, 36 ജീവനെടുത്തും ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റില്‍ ഇതുവരെ വടക്കന്‍ തമിഴ്‌നാട്ടില്‍ 36 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. നിരവധി മൃഗങ്ങളും ചത്തു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായ മഴയുടെ ശക്തി ഇന്ന് വൈകിട്ടോടെ കുറയും. ഇടുക്കി മൂന്നാര്‍ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് ഗജയെ തുടര്‍ന്ന് കനത്ത മഴ ഉണ്ടായത്.
Discussion about this post