മുംബൈ: മുംബൈയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. മുംബൈ മേഘ്‌വാടിയിലാണ് സംഭവം. 2015 മേയ് 28നാണ് പൈല്‍സ് ചികിത്സയ്ക്കായി യുവതി ഇയാളുടെ ക്ലിനിക്കില്‍ എത്തിയത്. കടുത്ത വേദനയില്‍ എത്തിയ യുവതിയെ മയക്കാനുള്ള മരുന്ന് നല്‍കിയതിന് ശേഷം 58 കാരനായ വംശ്രാജ് ദ്വിവേദി യുവതിയുടെ അശ്ലീല വീഡിയോ പകര്‍ത്തുകയായിരുന്നു.
ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ 27കാരിയായ യുവതിക്ക് ഡോക്ടര്‍ വീഡിയോ അയച്ച് കൊടുക്കുകയായിരുന്നു. ശേഷം പണം അവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന് ശേഷം നിരവധി തവണ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഡോക്ടര്‍ തന്നം ദുരുപയോഗിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് 2018ല്‍ മലാഡ് സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞു. ഇതിന് ശേഷവും ഡോക്ടര്‍ ഭീഷണി തുടരുകയായിരുന്നു. യുവതി ഭീഷണിക്ക് വഴങ്ങാത്തതോടെ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ 3ന് യുവതിയുടെ ഭര്‍ത്താവിന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ നടന്ന ചോദ്യം ചെയ്യലില്‍ യുവതി സംഭവിച്ചതിനേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു. യുവതിയുടേയും ഭര്ത്താവിന്റേയും പരാതിയിലാണ് പോലീസ് കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ശനിയാഴ്ചയാണ് ദ്വിവേദിയെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ 17 വരെ ഇയാളെ കോടതി പോലീസ് കസ്റ്റഡിയില് വിട്ടു.