കര്‍ണാടക: കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്ത് ഏഴ് തലയുള്ള പാമ്പിന്റെ തോല് കണ്ടെത്തി. കര്‍ണാടക കനകപൂരില്‍ മരിഗോഡാനയിലെ ഡോണ്ടി ജില്ലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ആളുകളാണ് ക്ഷേത്രത്തിന് സമീപം പാമ്പിന്റെ തോല് കണ്ടെത്തിയത്. ഹിന്ദു പുരാണങ്ങളില്‍ ഉള്ള സര്‍പ്പത്തിന്റെ തോലാണ് ക്ഷേത്ര പരിസരതത്ത് കണ്ടെത്തിയതെന്ന് പ്രചരിച്ചതോടെ നിരവധി ആളുകളാണ് ക്ഷേത്രപരിസരത്തേക്ക് എത്തുന്നത്.
Multi-headed snake’s skin draws crowds in Kanakapura #Karnataka pic.twitter.com/suXh4eGHhl
— TOI Bengaluru (@TOIBengaluru) October 10, 2019
സമീപത്തെ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തി സ്ഥലത്ത് പൂജ ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നു. ഏഴ് തലയുള്ള പാമ്പിന്റെ തോലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ആറ് മാസം മുമ്പ് കനകപുരയില്‍ നിന്ന് സമാനരീതിയിലുള്ള ഒരു പാമ്പിന്റെ തൊലി ലഭിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഈ സ്ഥലം ഇതിനോടകം ഒരു ക്ഷേത്രമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ വിശദമാക്കുന്നത്. ഈ ക്ഷേത്രത്തിന് സമീപത്താണ് വീണ്ടും ഏഴുതലയുള്ള പാമ്പിന്റെ തോല് കണ്ടെത്തിയിരിക്കുന്നത്.
Discussion about this post