ലക്നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹം കഴിച്ച് യുവാവ്. തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്കിയ പരാതിയിലാണ് ഉത്തര്‍പ്രദേശ് അസംഖഡ് ജില്ല സ്വദേശി ദിനേശ് കുമാറിന്റെ നടപടി. ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്ററായി ജോലി ചെയ്യുന്നാളാണ് 35കാരനായ ദിനേശ്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി കഴിഞ്ഞ നാല് വര്‍ഷമായി ദിനേഷ് കുമാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ ആരോപണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നടപടി സ്വകരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ കുമാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വിവാം കഴിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം. പദ്രോണയിലെ ഗായത്രി ക്ഷേത്രത്തില്‍ വെച്ച് സദര്‍ എസ്ഡിഎം രാംകേഷ് യാദവിന്റെയും ഹത എസ്ജിഎം പ്രമോദ് തിവാരിയുടെയും സാന്നിദ്ധ്യത്തില്‍ വിവാഹം.
Discussion about this post