മുംബൈ: ബിഗ് ബോസ് സീസണ് 13ലെ പുതിയ ആശയം ഇന്ത്യന്‍ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും പരിപാടി നിരോധിക്കണമെന്നും ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ സല്മാന് ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കര്‍ണി സേന അംഗങ്ങളടക്കമുള്ളവര്‍ വെള്ളിയാഴ്ച സല്മാന് ഖാന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.
ബിഗ് ബോസിലെ അംഗങ്ങള്‍ ഒരു കിടക്കയില്‍ കിടക്കുന്ന ബെഡ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന സെഷന് കൊണ്ടുവന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെ കര്‍ണിസേന അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ അഭിനേതാക്കളുടെ വീടിനുമുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് മുംബൈ പോലീസ്.
ബിഗ് ബോസിനെതിരെ ഗാസിയാബാദ് എംഎല്‍എ നന്ദ് കിഷോര്‍ ഗുജ്ജര്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ബിഗ് ബോസ് ഷോ അശ്ലീലവും പ്രാകൃതവുമാണെന്നും കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തതാണെന്നും കത്തില്‍ ആരോപിക്കുന്ന എംഎല്‍എ ഷോ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും കാണുന്ന ടിവി പരിപാടിയിലാണ് ഇത്തരം അശ്ലീല സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഇന്റര്‍നെറ്റിലും ലഭ്യമാണെന്നും നന്ദ് കിഷോര്‍ പറയുന്നു. ബിഗ് ബോസിനെതിരെ ബ്രാഹ്മണ് മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post