ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനന്തരവളുടെ പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവത്തില്‍ 20 കാരന് അറസ്റ്റില്‍. ഇന്നലെയാണ് മോഡിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോഡി മോഷണത്തിന് ഇരയായത്.
സിവില്‍ ലൈന്‍സിലെ ഗുജറാത്തി സമാജ് ഭവനിന്റെ കവാടത്തിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ ദമയന്തിയുടെ പേഴ്സ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇതേ തുടര്‍ന്ന് ദമയന്തി ബെന്‍ മോഡി, ന്യൂഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ദമയന്തി ബെന്‍ മോദി ശനിയാഴ്ച രാവിലെയാണ് അമൃത്സറില് നിന്ന് ഡല്‍ഹിയില്‍ എത്തിയത്. സിവില്‍ ലൈന്‍സ് ഏരിയയിലെ ഗുജറാത്തി സമാജ് ഭവനില്‍ ഇവര്‍ ഒരു മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിന്റെ ഗേറ്റിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ പേഴ്സ് തട്ടിയെടുത്തു സംഭവസ്ഥലത്ത് രക്ഷപ്പെടുകയായിരുന്നു. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പേഴ്സിലുണ്ടായിരുന്ന പ്രധാന രേഖകളുമാണ് മോഷ്ടിക്കപ്പെട്ടത്.
Discussion about this post