ഡെറാഡൂണ്‍: സ്വന്തം മണ്ഡലത്തിലെ മുസ്ലീങ്ങള്‍ക്കെതിരെ സംസാരിച്ച ബിജെപി എംഎഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ബിജെപി നേതൃത്വം. മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്നാണ് ബിജെപി എംഎല്‍എ രാജ്കുമാര് തുക്രാലിന് പറഞ്ഞത്. സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
മുസ്ലീങ്ങളുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് രാജ്കുമാര് പറയുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു മുസ്ലീമിന് മുന്നിലോ മുസ്ലീം പള്ളിക്ക് മുന്നിലോ ഒരിക്കലും തലകുനിക്കില്ലെന്നും എംഎല്‍എ തുറന്നടിച്ചിരുന്നു. ഹിന്ദുക്കളെ അശുദ്ധമാക്കാനായി വീട്ടിലെത്തുന്നവര്‍ക്ക് മുസ്ലീം സ്ത്രീകള്‍ തുപ്പിയ വെള്ളം കൊടുക്കാറുണ്ട്. അതിനാല്‍ താന്‍ ഒരിക്കലും മുസ്ലീം വീടുകളില്‍ പോകാറില്ലെന്നും എംഎല്‍എ ആരോപിച്ചിട്ടുണ്ട്.
മുസ്ലീങ്ങളെ രാജ്യത്തോട് കൂറില്ലാത്തവരെന്നും രാജ്കുമാര് പറഞ്ഞിരുന്നു. എംഎല്‍എ പറഞ്ഞതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും പാര്‍ട്ടിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പറഞ്ഞു. മോശം വാക്കുകള്‍ ഉപയോഗിച്ച എംഎല്‍എയോട് വിശദീകരണം തേടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post