യാത്രക്കാരുടെ പരാതി ഉടനടി പരിഹരിക്കണം; വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: യാത്രക്കാരുടെ പരാതി ഉടനടി പരിഹരിക്കണുമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം. വിമാനം വൈകുന്നതിനെ കുറിച്ചും ഗേറ്റ് മാറ്റത്തെ കുറിച്ചും യാത്രക്കാരെ അറിയിക്കണുമെന്നും നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും റീഫണ്ട് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഡജിസിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിലവില്‍ വിമാനകമ്പനികള്‍ക്കെതിരെയുള്ള പരാതി വര്‍ധിച്ച് വരുകയാണ് .ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എസ്എംഎസ് വഴി യാത്രക്കാരെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Exit mobile version