അഹമ്മദാബാദ്: അഹമ്മദാബാദില്‍ വേദിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പുമൊത്ത് നൃത്തം ചെയ്ത യുവതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഒരു പെണ്‍കുട്ടി അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിഷമുള്ള പാമ്പുകളുമൊത്ത് വേദിയില്‍ നിന്നും നൃത്തം ചെയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. വന്യജീവി സംരക്ഷണം നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒക്ടോബര്‍ 6ന് ഗുജറാത്തിലെ ജുനഗദ് ജില്ലയിലെ ഷില്‍ ഗ്രാമത്തിലാണ് സംഭവം. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗര്‍ബാ നൃത്തം അരങ്ങേറുന്നതിനിടെയായിരുന്നു പാമ്പുകളുമായി യുവതികളുടെ സാഹസിക നൃത്തപ്രകടനം. വിഷപ്പാമ്പായ മൂര്‍ഖനും വിഷമില്ലാത്ത രണ്ടിനം പാമ്പുകളുമായിരുന്നു ഇവര്‍ക്കൊപ്പം നൃത്തവേദിയില്‍ ഉണ്ടായിരുന്നത്.
പാമ്പുകളുമൊത്തുള്ള ഡാന്‍സ് വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി. ഇത് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വന്യജീവി സംരക്ഷണം നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് വേണ്ടി ഇവരെ സഹായിച്ചവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Discussion about this post