ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി വിട്ട അല്‍ക്ക ലാംമ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുവച്ചാണ് അല്‍ക്ക ലാംമ്പ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേര്‍ന്നത്. ഇവരെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയുടെ ചുമതലയുള്ള പിസി ചാക്കോയും മറ്റ് നേതാക്കളും സ്വാഗതം ചെയ്യുകയും ചെയ്തു.
20 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായിരുന്നു അല്‍ക്ക. 2014, ഡിസംബര്‍ 26 നാണ് കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംമ്പയെ പുറത്താക്കിയിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ക്ക ലാംമ്പയെ ഡല്‍ഹി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അയോഗ്യയാക്കിയിരുന്നു. ആംആദ്മി എംഎല്‍എ സൗരവ് ഭരധ്വാജിന്റെ പരാതിയിലായിരുന്നു ഈ നടപടി. ഇതില്‍ പ്രതിഷേധമെന്നോളം അയോഗ്യയാക്കിയതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയുമായുള്ള തന്റെ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് ട്വിറ്ററില്‍ അല്‍ക്ക കുറിക്കുകയും ചെയ്തിരുന്നു.
Discussion about this post