ശ്രീനഗര്‍: ശ്രീനഗറില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരം. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഒക്ടോബര്‍ 5 ന് അനന്ത്‌നാഗില്‍ സമാനമായ ആക്രമണം നടന്നിരുന്നു. അനന്ത്നാഗിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പുറത്തെ പോലീസ് പട്രോള്‍ വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയും എന്നാല്‍, ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡില്‍ വീഴുകയുമായിരുന്നു.
Discussion about this post