ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ വാഴ്ചയാണെന്ന് വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി പി ചിദംബരം. നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് പ്രസിഡന്റുമാരാക്കുമോയെന്നായിരുന്നു മോഡിയുടെ ചോദ്യം. നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചവരുടെ ലിസ്റ്റടക്കം പുറത്തുവിട്ടാണ് ചിദംബരത്തിന്റെ മറുപടി.
‘പ്രധാനമന്ത്രി മോഡിയുടെ ശ്രദ്ധയിലേക്കായി, 1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യുഎന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡികെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പിവി നരസിംഹറാവു, സിതാറാം കേസരി (സെക്രട്ടറി) തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ട്.’
Kamaraj,Nijalingappa,C Subramanian,Jagjivan Ram,Shankar Dayal Sharma,D K Barooah,Brahmananda Reddy,P V Narasimha Rao and Sitaram Kesri
— P. Chidambaram (@PChidambaram_IN) November 17, 2018
To jog PM Modi’s memory: among the Congress Presidents since 1947 were Acharya Kripalani,Pattabhi Sitaramayya,Purushottamdas Tandon,U N Dhebar,Sanjiva Reddy,Sanjivaiah,
— P. Chidambaram (@PChidambaram_IN) November 17, 2018
സ്വാതന്ത്ര്യത്തിന് മുന്‍പ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്നവര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, കെ കാമരാജ്, മന്‍മോഹന്‍സിംഗ് എന്നിവരായിരുന്നെന്നും ചിദംബരം ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവരെ കണ്ടെത്താന്‍ മോഡി സമയം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഇനിയെങ്കിലും റാഫേലിനെയും നോട്ടുനിരോധനത്തേയും ജിഎസ്ടിയേയും, സിബിഐയേയും ആര്‍ബിഐയേയും കുറിച്ച് പറയണമെന്നും ചിദംബരം പറഞ്ഞു.
കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്കെങ്കിലും നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കിക്കാണിക്കാന്‍ വെല്ലുവിളിച്ച് നേരത്തെ നരേന്ദ്ര മോഡി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മോഡിയുടെ പരാമര്‍ശം.