ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദര പുത്രിയുടെ മൊബൈല്‍ ഫോണും പേഴ്സും കൊള്ള സംഘം തട്ടിയെടുത്തു. ഡല്‍ഹിയില്‍ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന്റെ പുറത്ത് വച്ചാണ് മോഡിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോഡിയുടെ പേഴ്സും മെബൈലും കൊള്ള സംഘം തട്ടിയെടുത്തത്.
അമൃത്സറില് നിന്ന് ദമയന്തി തിരികെ വരുമ്പോഴാണ് സംഭവം നടന്നത്. ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പഴ്സും തട്ടിയെടുത്ത്.
56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post