ശ്രീനഗര്‍: കാശ്മിരില്‍ രണ്ട് മാസമായി തുടരുന്ന വാര്‍ത്താവിനിമയ വിതരണം ഇന്ന് മുതല്‍ പുനരാരംഭിക്കും ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേ സമയം ഇന്റര്‍നെറ്റ് സേവനം ലഭിച്ചുതുടങ്ങാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
പോസ്റ്റ്-പെയ്ഡ് മൊബൈല്‍ സേവനങ്ങളാണ് തുടക്കത്തില്‍ പുനരാരംഭിക്കുന്നത്. പ്രീ-പെയ്ഡ് സേവനങ്ങള്‍ പിന്നീട് ലഭ്യമാവുമെന്നും അധികൃതര്‍ അറിയിച്ചു.
ജമ്മുകശ്മീരില്‍ തിരിച്ചടികളുണ്ടാകാതിരിക്കാന്‍ വലിയ സുരക്ഷാ നടപടികളാണ് മേഖലയില്‍ നടപ്പിലാക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സേനയെ വിന്യസിച്ചു.
Discussion about this post