ചെന്നൈ: മഹാബലിപുരത്ത് പ്രഭാത സവാരിയ്ക്കിടെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡി കടല്‍ തീരത്ത് നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അരമണിക്കൂറോളമാണ് അദ്ദേഹം കടല്‍ തീരത്ത് ചെലവിട്ടത്.
കൈയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് അദ്ദേഹം മാലിന്യങ്ങള്‍ ശേഖരിച്ചത്. സഞ്ചി പിന്നീട് മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരില്‍ ഒരാളായ ജയരാജിന് കൈമാറിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
നമ്മുടെ പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരിയിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മോഡി കടല്‍തീരത്തെ പാറക്കൂട്ടത്തിന് മുകളില്‍ വിശ്രമിക്കാനിരുന്നതിന്റേയും തിരകളിലൂടെ നടക്കുന്നതിന്റേയും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റുമായി നടത്തുന്ന ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്.
Plogging at a beach in Mamallapuram this morning. It lasted for over 30 minutes.
Also handed over my ‘collection’ to Jeyaraj, who is a part of the hotel staff.
Let us ensure our public places are clean and tidy!
Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y
— Narendra Modi (@narendramodi) October 12, 2019