മുംബൈ: രസകരമായ ചിത്രങ്ങള്‍ വീഡിയോ ഇതെല്ലാം ശ്രദ്ധയില്‍പ്പെടുകയും ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഇപ്പോള്‍ അത്തരത്തില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. കുട്ടികള്‍ കാരംസ് കളിക്കുന്നതാണ്. അതിലെന്ത് പ്രത്യേകത എന്ന് ചോദിക്കാന്‍ വരട്ടെ.
ഈ കുട്ടികള്‍ കളിക്കുന്ന കാരംബോര്‍ഡാണ് പ്രത്യേകത. മണ്ണില്‍ കാരംബോര്‍ഡ് വരച്ചുണ്ടാക്കിയാണ് ഇവരുടെ കളി. ഇന്നു രാവിലെ എന്റെ വാട്ട്സ്ആപ്പ് വണ്ടര്‍ ബോക്സില്‍ കണ്ട വളരെ ആവേശം പകരുന്ന ഫോട്ടോ എന്നാണ് കുട്ടികളുടെ ചിത്രത്തെ ആനന്ദ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഭാവനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യമില്ലെന്നതിനുള്ള അനിഷേധ്യമായ തെളിവാണ് മണ്ണുകൊണ്ടുള്ള കാരംബോര്‍ഡിലെ കുട്ടികളുടെ കളിയെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു. സംഭവം ഏതായാലും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ചിത്രവും കുട്ടികളും ഇപ്പോള്‍ വൈറലാണ്.
What an inspiring photo to see in my #whatsappwonderbox this morning. Incontestable evidence that India has zero poverty of imagination… pic.twitter.com/WYYu1ohX84
— anand mahindra (@anandmahindra) October 11, 2019
Discussion about this post