ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ സാരമായി പരിക്കേറ്റ അഞ്ച് മാസം പ്രായമുള്ള കുട്ടി മരിച്ചു. ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്ടിലാണ് സംഭവം. 29കാരി ദിപ്തിയും ഭര്‍ത്താവ് സത്യജിത്തും(32) തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച സത്യജിത്തും ദിപ്തിയും തമ്മില്‍ വഴക്കുണ്ടായത്. വാക്കേറ്റം മൂത്തപ്പോള്‍ സത്യജിത്ത് ദീപ്തിയെ വടിയെടുത്ത് അടിക്കുന്നതിനിടെ അബദ്ധത്തില്‍ അഞ്ച് മാസം പ്രായമുള്ള കുട്ടിയുടെ തലയില്‍ കൊള്ളുകയായിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയോടെ കുട്ടി ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ദീപ്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അതേസമയം സംഭവശേഷം പിതാവ് സത്യജിത്ത് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post