ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന് വെടിവെയ്പ് ആരംഭിക്കുകയായിരുന്നു. ചെറിയ തോക്കുകളും മറ്റും ഉപയോഗിച്ച് ആയിരുന്നു ആക്രമണം. അതേസമയം, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസവും പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. പൂഞ്ച് സെക്ടറില്‍ വൈകീട്ട് ആറ് മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് രാവിലെ ഉണ്ടായ ആക്രമണവും എന്നാണ് സൂചന.
Discussion about this post