ലഖ്നൗ: പോലീസുകാര്‍ ജനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന തോന്നല്‍ ഇപ്പോഴും ജനങ്ങളിലേയ്ക്ക് എത്തിയിട്ടില്ല എന്നതാണ് വാസ്തവും. ഭയത്തോടെയല്ലാതെ ഉദ്യോഗസ്ഥരെ കാണുവാന്‍ ഇന്നും സാധിക്കില്ല. എന്നാല്‍ പോലീസ് എന്നും ജനത്തിന്റെ നന്മ ആഗ്രഹിക്കുന്നവരെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
വഴിതെറ്റി വന്ന പ്രായമേറിയ സ്ത്രീയെ എടുത്ത് വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് വൈറലാകുന്നത്. വീട്ടിലേയ്ക്കുള്ള വഴിതെറ്റി വിഷമിച്ചു നിന്ന വൃദ്ധയെ അടുത്തെത്തി ചോദിച്ചപ്പോള്‍ വഴിതെറ്റിയെന്നും കാലില്‍ മുറിവായതിനാല്‍ നടക്കാനാവുന്നില്ലെന്നും പറയുകയായിരുന്നു. എന്നാല്‍ മടിച്ചു നില്‍ക്കാതെ ആ പോലീസ് ഉദ്യോഗസ്ഥന് വൃദ്ധയെ എടുത്ത് പൊക്കി വീട്ടില്‍ എത്തിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ജയ് കിഷന് അശ്വതി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നന്മ നിറഞ്ഞ പ്രവര്‍ത്തിയിലൂടെ സേനയ്ക്ക് അഭിമാനമായത്. വീട്ടില്‍ എത്തിച്ച ജയ് കിഷനെ തിലയില്‍ കൈ വെച്ച് അനുഗ്രഹിക്കുകയും ചെയ്തു ഇവര്‍. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
चलने में असमर्थ व भटक रही बुजुर्ग महिला को सैदरपुर चौकी इंचार्ज जयकिशोर ने उन्हें उनके घर पहुँचाया। बुजुर्ग महिला ने सर पर हाथ रख आशीर्वाद व दुआएँ दी। @ayodhya_police के कार्य की हो रही है भूरी भूरी प्रशंसा।
@dgpup @IpsAshish @Uppolice@adgzonelucknow @igrangeayodhya #UPPCares pic.twitter.com/c9qyS35PxV— AYODHYA POLICE (@ayodhya_police) October 4, 2019
Discussion about this post