ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ചുയരുന്നു. രാജ്യ തലസ്ഥാനത്ത് തക്കാളി കിലോയ്ക്ക് 70 രൂപ മതല്‍ 80 രൂപയാണ് വില. തക്കാളി ലഭിയതയില് വന്‍ കുറവ് വന്ന സാഹചര്യത്തിലാണ് രാജ്യമെമ്പാടും തക്കാളി വില ഉയരാന്‍ കാരണം.
ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തക്കാളി വിലയില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയവടെ പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുകയാണ്. 40 രൂപയിലുണ്ടായിരുന്ന തക്കാളി വിലയാണ് ഒറ്റയടിക്ക് 70 രൂപ മതല്‍ 80 രൂപയിലെത്തി നില്‍ക്കുന്നത്.
വരും ദിവസങ്ങളില്‍ തക്കാളി വില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം ഉണ്ടായ മഴയില്‍ തക്കാളി ചെടികള്‍ എല്ലാം നശിച്ചെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉത്സവ സീസണുകള്‍ അടുത്തതോടെ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ് ജനങ്ങളെ സാരമായി ഹാധിക്കും. വലച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ ഉള്ളിവില.
Discussion about this post