ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ അധ്യക്ഷസ്ഥാനം രാജി വെച്ച നീക്കം രാഹുലിന്റെ തോല്‍വിയില്‍നിന്നുള്ള ഒളിച്ചോട്ടമായിരുന്നുവെന്നും അത് പാര്‍ട്ടിയെ പ്രതിസന്ധിയിലുമാക്കിയെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നീക്കം തോല്‍വിയില്‍നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു, പാര്‍ട്ടിയില്‍ ഉണ്ടായ ശൂന്യത പരിഹരിക്കാനാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തത് എന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ തുറന്ന പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ രാജിയെ അദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് തുറന്ന് വിമര്‍ശിക്കുന്നത്.
ഈ പ്രസ്താവന പിന്നീട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇതോടെ വീണ്ടും വിശദീകരണവുമായി സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തി. നിലവിലെ അവസ്ഥയില്‍ ദുഖവും ആശങ്കയുമുണ്ടെന്നും, എന്നാല്‍ കോണ്‍ഗ്രസ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ തകര്‍ത്തു’ എന്ന് നേതാക്കള്‍ തന്നെ തുറന്നു പറയുകയാണെന്ന് ബിജെപി പ്രതികരിച്ചു.
Discussion about this post