ലഖ്‌നൗ: ഒടുവിൽ നിയമപാലകനെ നിയമം പഠിപ്പിച്ച് സാധാരണ പൗരന്മാർ. നിയമം എല്ലാവർക്കും ബാധകമാണ്. അത് പോലീസായാലും അധികാരികളായാലും എന്ന് ഓർമ്മിപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയക്കാരായാലും സാധാരണ ജനങ്ങളായാലും അങ്ങനെ തന്നെ. അത്തരത്തിൽ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞ് നിർത്തി മുട്ടൻ പണി കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശിലെ ഗ്രാമവാസികൾ.
ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് എസ്‌ഐ നേരത്തെ ഗ്രാമവാസികൾക്കെല്ലാം പിഴചുമത്തിയിരുന്നു. ഇതോടെ ജനങ്ങൾ നിരാശയിലായിരുന്നു. ഹെൽമറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് 5000 രൂപയാണ് ഗ്രാമത്തിലെ ഒരു യുവാവിൽ നിന്നും വാങ്ങിയത്.
എന്നാൽ ഒടുവിൽ ഈ ഗ്രാമവാസികളുടെ കൈയ്യിൽ തന്നെ ഉദ്യോഗസ്ഥൻ വന്നുപെട്ടു. എസ്‌ഐ ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നത് ഗ്രാമവാസികൾ കാണുകയായിരുന്നു. തുടർന്ന് ഗ്രാമവാസികൾ ചേർന്ന് ഇദ്ദേഹത്തെ തടഞ്ഞു നിർത്തുകയും ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് അദ്ദേഹത്തിനെ കൊണ്ടുതന്നെ 500 രൂപ പിഴയടപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമായി.