ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ പാകിസ്താന് തകര്‍ത്തെന്ന് ആരോപിച്ച വിമാനം പറത്തി ഇന്ത്യ.
87ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിലാണ് വിമാനം പറന്നുയര്‍ന്നത്. എയര്‍ ഷോയിലാണ് പാകിസ്താന്റെ വാദം പൊളിച്ച്കൊണ്ട് വിമാനം ആകാശ ചുറ്റുവട്ടങ്ങളില്‍ പറന്നത്. ഗാസിയാബാദിന് സമീപമുള്ള ഹിന്ദോണ്‍ എയര്‍ ബേസിലായിരുന്നു റഷ്യന്‍ നിര്‍മ്മിത സുഖോയ്യുടെ പ്രകടനം.
ബാലാകോട്ട ആക്രമണത്തിന് പിന്നാലെ സുഖോയ് 30 എംകെഐ എന്ന വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന് പാകിസ്താന് വീരവാദം മുഴക്കിയിരുന്നു. എന്നാല്‍ അതേ വിമാനമാണ് ഇപ്പോള്‍ ഇന്ത്യ പറത്തിയിരിക്കുന്നത്. അന്ന് പാകിസ്താന്റെ യുദ്ധവിമാനങ്ങളെ നേരിട്ട പൈലറ്റുമാര്‍ തന്നെയാണ് സുഖോയ് പറത്തിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സേനാ യൂണിറ്റുകളെ ആദരിച്ചു.
Discussion about this post