ധാക്ക: ഭക്ഷണത്തില്‍ നിന്ന് മുടികിട്ടിയതിന് യുവാവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണം സംഭവം. തുടര്‍ന്ന് പരാതിയുമായി യുതി പോലീസിനെ സമീപിച്ചു. 35കാരനായ ബാബു മൊണ്ടാല്‍ ആണ് 23 കാരിയുടെ തലമൊട്ടയടിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഇയാള്ക്കുണ്ടാക്കിയ ഭക്ഷണത്തില്‍ നിന്ന് തലമുടി കിട്ടി.
ഇതോടെ പ്രകോപിതനായ മൊണ്ടാല്‍ ഒരു ബ്ലേഡുമായി എത്തി ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തല മൊട്ടയടിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ മതിയായ നിയമങ്ങലുണ്ടായിട്ടും ആക്രമണങ്ങള്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ കൂടുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post