ലഖ്നൗ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പ് വരെ തലസ്ഥാനമായ ലഖ്നൗവില്‍ താമസിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിച്ചാണ് പ്രിയങ്ക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതുപോലെ തന്നെ ഇത്തവണയും ലഖനൗവില്‍ താമസിച്ചാണ് പ്രിയങ്ക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായി രണ്ട് വീടുകള്‍ പ്രിയങ്ക കണ്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. ഗോമ്തി നഗറിലും പ്രാഗ് നാരായണ്‍ റോഡിലുമുള്ള രണ്ട് വീടുകളാണ് പ്രിയങ്ക നിലവില്‍ കണ്ടു മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെയും താമസിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.
Discussion about this post