സൂറത്ത്: രാജ്യമെമ്പാടും നവരാത്രി ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ ഗാര്‍ബ നൃത്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. സാധാരണയില്‍ നിന്നും വ്യത്യസ്തമായി സാനിറ്ററി നാപ്കിനും കൈയ്യിലേന്തിയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘം ഇത്തവണ ഗാര്‍ബ നൃത്തം ചെയ്തത്.
നൃത്തവും കലാപരിപാടികളുമെല്ലാം നവരാത്രി ഉത്സവാഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടുകയാണ്. ഇതിനിടെയാണ് വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമായ ഗാര്‍ബ നൃത്തം അരങ്ങേറിയത്. സൂറത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് വേറിട്ട നൃത്തച്ചുവടുമായി രംഗത്തെത്തിയത്.
സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കോണ്ടതിന്റെ അവബോധം വളര്‍ത്താനാണ് ഇത്തരത്തിലൊരു വഴി തെരഞ്ഞെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്തായാലും സാനിറ്ററി നാപ്കിനും കൈയ്യിലേന്തി ഗാര്‍ബ നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.
#WATCH Surat: Students and teachers of Institute of Design & Technology perform garba holding sanitary napkins in their hands to create awareness on the use of sanitary napkins. #Gujarat pic.twitter.com/GrrdUwiyA7
— ANI (@ANI) October 7, 2019