ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയില്‍ ആയതിനെ തുടര്‍ന്നാണ് രണ്ട് മാസത്തിനു ശേഷം വിലക്ക് നീക്കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ പത്ത് മുതല്‍ കാശ്മീരിലേക്ക് വരാമെന്നും കാശ്മീര്‍ ഭരണകൂടം അറിയിച്ചു.
കാശ്മീരിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി വിനോദസഞ്ചാരികളെ മുഴുവന്‍ ഒഴിപ്പിച്ചിരുന്നു. ഭീകരാക്രമണ ഭീഷണി ഉള്‍പ്പെടെയുള്ളവ മുന്‍നിര്‍ത്തി ആയിരുന്നു ഭരണകൂടം ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചത്.
Discussion about this post