അയോധ്യ: തറ തുടയ്ക്കാത്തതിന് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. അയോധ്യയിലാണ് മന:സാക്ഷിയെ ഞെട്ടിച്ച ക്രൂര സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീപക്കിനാണ് ക്രൂര മര്‍ദനമേറ്റത്. പത്രംഗ ഗ്രാമത്തിലെ ഗണൗലി പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ ദീപക്കിനെ അധ്യാപകന് തറ തുടയ്ക്കാന്‍ നിര്‍ബന്ധിച്ചതായും ശുചീകരണം അത്ര നന്നായി ചെയ്യാത്തതിനാല്‍ ദേഷ്യപ്പെട്ട അധ്യാപകന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മര്‍ദ്ദനത്തിന് ശേഷവും അധ്യാപകന് ശാന്തനായില്ല, തുടര്‍ന്ന് ക്ഷോഭത്തില്‍ വിദ്യാര്‍ഥിയെ ബെഞ്ചിലേക്ക് തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു.
ഇതേത്തുടര്‍ന്ന് ദീപക്കിന്റെ മാതാപിതാക്കള്‍ പത്രംഗ പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതി അന്വേഷിക്കാന്‍ തങ്ങള്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഒളിവില്‍ കഴിയുന്ന പ്രതിയെ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.