കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കുമാരി പൂജയ്ക്ക് മുസ്ലീം ബാലികയെ ആരാധിച്ച് തമല്‍ ദത്ത കുടുംബം. ചെറിയ പെണ്‍കുട്ടികളെ ദുര്‍ഗാദേവിയായി കണ്ട് ആരാധിക്കുന്ന ചടങ്ങാണ് കുമാരി പൂജ. ഉത്തര്‍പ്രദേശിലെ ഫാത്തേപൂര്‍ സിക്രിയില്‍ നാലുവയസുകാരി ഫാത്തിമയാണ് തമല്‍ ദത്ത കുടുംബത്തിലെ കുമാരി പൂജയിലെ ദുര്‍ഗാദേവി. 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദന് ജമ്മു-കാശ്മീരിലെ ഒരു ഇസ്ലാം മത വശ്വാസിയായ തോണിക്കാരന്റെ മകളെ കുമാരി പൂജയ്ക്ക് ആരാധിച്ചു.
ഈ സാഹചര്യത്തില്‍ വിവേകാനന്ദന് നടത്തിയ കുമാരി പൂജയെ അനുസ്മരിപ്പിക്കുന്നതായിരുന്നു തമല്‍ ദത്ത കുടുംബത്തിന്റെ പൂജയും. ബ്രാഹ്മണ പെണ്‍കുട്ടികളെ കൊണ്ടു വന്ന് മാത്രം ആരാധിച്ചിരുന്ന കുമാരി പൂജ 2013 മുതലാണ് ഇതര മതസ്ഥരെയും ദളിത് വിഭാഗത്തില്‍പ്പെട്ടവരുമായ പെണ്‍കുട്ടികളെയും കൊണ്ടുവന്ന് പൂജ നടത്തിയത്. തമല്‍ ദത്ത കുടുംബത്തിലെ ജോലിക്കാരിയാണ് ഫാത്തിമയുടെ മാതാവ് ബുഷ്റാ ബീവി. പിതാവ് മുഹമ്മദ് താഹിര്‍ ആഗ്രയില്‍ പലചരക്ക് കട നടത്തുകയാണ്.
കടപാട് എന്‍ഡിടിവി
Discussion about this post