ന്യൂഡല്‍ഹി: വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങാന്‍
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലെത്തും. ഇതിന് മുന്നോടിയായി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും.
ചടങ്ങില്‍ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും. റാഫേല്‍ വിമാനത്തില്‍ പറക്കുന്ന രാജ്നാഥ് സിംഗ് വിജയദശമി ദിനത്തില്‍ ആയുധപൂജയിലും പങ്കുചേരും.
സെപ്തംബറില്‍ ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മ്മിച്ച ആദ്യ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങിയത്. ഫ്രാന്‍സിലെ ബോര്‍ഡിയോക്സിലുള്ള ദസ്സോയുടെ പ്ലാന്റില്‍ നിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ചേര്‍ന്ന് ഫ്രഞ്ച് അധികൃതരില്‍ നിന്ന് വിമാനം ഏറ്റുവാങ്ങിയത്. എന്നാല്‍, ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റാഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുക.
Discussion about this post