2.5 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുമായി യുവതി പിടിയില്‍

നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മാന്യമായ വേഷത്തിലെത്തിയ യുവതിയെ പോലീസ് പിടികൂടിയത്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2.5 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുമായി യുവതിയെ പോലീസ് പിടികൂടി. നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മാന്യമായ വേഷത്തിലെത്തിയ യുവതിയെ പോലീസ് പിടികൂടിയത്. ഡല്‍ഹി രഘുവീര്‍ നഗര്‍ സ്വദേശി പൂജയെയാണ് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റ ഭാര്യ ശ്വേതാ തിവാരി നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വനിതാ മോഷ്ടാവിനെ പിടികൂടിയത്. നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും ആഭരണങ്ങളടങ്ങിയ ബാഗ് മോഷണം പോയിട്ടുണ്ടന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേശഷണം ആരംഭിച്ചത്. ഒക്ടോബര്‍ 5 നായിരുന്നു ശ്വേതാ തിവാരി റെയില്‍വേ പോലീസിന് പരാതി നല്‍കിയത്.

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഒരു യുവതി ശ്വേതാ തിവാരിയുടെ അടുത്തു നില്‍ക്കുന്നതും അവരുടെ ബാഗുമായി കടന്നുകളയുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനിതാ മോഷ്ടവിനെ പിടികൂടിയത്.

Exit mobile version