മുംബൈ: നൃത്തപരിപാടിയ്ക്കായി പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തി വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച് വന്ന ബോളിവുഡ് നൃത്തസംവിധായിക അറസ്റ്റില്‍. പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായക ആഗ്നസ് ഹാമില്‍ട്ടാണ് അറസ്റ്റിലായത്. നൃത്ത അഭിനയ ക്ലാസുകള്‍ മറയാക്കിയാണ് ഇവര്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത്. പല ബോളിവുഡ് സിനിമകള്‍ക്കും നൃത്തസംവിധാനം നിര്‍വഹിച്ചിട്ടുളള ആഗ്നസ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വിദേശ പരിപാടികളും സജീവ സാന്നിധ്യമായിരുന്നു.
രാഷ്ട്രീയ നേതാക്കളുമായി ഇവര്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഉന്നതരമായുള്ള ഇവരുടെ ബന്ധം പെണ്‍വാണിഭ സംഘത്തിന് തുണയുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയായ ഇവര്‍ മറ്റനേകം രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുത്തിരുന്നതായിട്ടാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഇവരുടെ ഫേസ്ബുക്ക് പേജ് നിറയെ സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാല്‍ നിറഞ്ഞതാണ്. ഇതാണ് ഉന്നത തലങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ആഗ്നസ് വേശ്യാവൃത്തിക്കായി അയച്ച യുവതികളില്‍ ഒരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് ആഗ്നസിന് പിടി വീണത്. കെനിയയിലെ നല്ല ഹോട്ടലില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഹാല്‍മില്‍ട്ടന്‍ പരിചയത്തിലുളള യുവതിയെ കെനിയയിലേയ്ക്ക് അയക്കുകയായിരുന്നു. നെയ്റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പോലീസിന് നല്‍കിയിട്ടുളള മൊഴി.
ഒരാള്‍ക്ക് 40,000 രൂപ വീതമായിരുന്നു ഹാല്‍മില്‍ട്ടന്റെ പ്രതിഫലം. പറയുന്നത് ചെയ്തില്ലെങ്കില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ കുടുക്കി പാസ്പോര്‍ട്ട് പിടിച്ചു വെയ്പ്പിക്കും എന്ന് റസിയ പട്ടേല്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അവര്‍ പോലീസിനോട് പറഞ്ഞു. മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയായ ഇവര്‍ മറ്റനേകം രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുത്തിരുന്നതായിട്ടാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.