ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് ഗാന്ധി കുടുംബത്തെ ക്ഷണിച്ച് പ്രധാനമന്ത്രി ഷെയിഖ് ഹസീന.
നാല് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെയും കുടുംബത്തെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് പ്രത്യേകം ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഗാന്ധികുടുംബം ക്ഷണം സ്വീകരിച്ചതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അടങ്ങുന്ന കോണ്‍ഗ്രസ് സംഘം ഇന്നലെ ഷെയിഖ് ഹസീനയെ സന്ദര്‍ശിച്ചിരുന്നു. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മയും സംഘത്തില്‍ സന്നിഹിതമായിരുന്നു.
Discussion about this post