ഇന്ത്യയില്‍ നിന്നെത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വജ്രമോതിരമാണ് ഇപ്പോള്‍ ഷാര്‍ജയിലെ താരം. 35 കോടി രൂപയിലേറെ വില വരുന്ന മോതിരം ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ച മോതിരം എന്ന നിലക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.
മുംബൈയിലെ ലക്ഷിക ജുവല്‍സാണ് കോടികള്‍ വിലമതിക്കുന്ന മോതിരത്തിന്റെ ഉടമസ്ഥര്‍. വാച്ച് ആന്‍ഡ് ജ്വല്ലറി മിഡിലീസ്റ്റ് പ്രദര്‍ശനത്തില്‍ എത്തിയതാണ് ഈ മോതിരം. 7,777 ഫൈന്‍ കട്ട് ഡയമണ്ടുകളാണ് ഇതില്‍ പതിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിളിന്റെ മാതൃകയിലാണ് ഈ മോതിരം പണിതത്.
ആറ് മാസം മുന്‍പ് ഗിന്നസില്‍ ഇടം നേടിയ മോതിരത്തിന് 49 ലക്ഷം ഡോളര്‍ അഥവാ 35 കോടി രൂപ വില വരും. എന്നാല്‍ ഏറെ പ്രത്യേകതയുള്ള ഈ മോതിരം സ്വന്തമാക്കാന്‍ ഇതുവരെ ആഭരണപ്രേമികളാരും തന്നെ എത്തിയിട്ടില്ല.
Discussion about this post