ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പോയത് വിവാദമായിരുന്നു. ഇക്കാര്യം ചര്‍ച്ചയായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി അറിയിക്കുന്നത്.
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശനിയാഴ്ച രാഹുല്‍ ബാങ്കോക്കിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കേണ്ട സമയത്താണ് രാഹുലിന്റെ യാത്ര എന്ന് പലരും ചൂണ്ടിക്കാട്ടി.
പാര്‍ട്ടി അണികള്‍ക്കിടയിലും ഈ വിഷയംകൂടുതല് ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് രംഗത്ത് വരികയായിരുന്നു. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് പാര്‍ട്ടി ഇപ്പോള്‍ അറിയിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രചാരണത്തിനായി രാഹുല്‍ എത്തും.