ശ്രീനഗര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പാകിസ്താന്റെ ശ്രമം പാളി. ബിഎസ്എഫ് ജവാന്മാരുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണിത്. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം.
നൗഗാം സെക്ടറില്‍ ഇന്ന് രാവിലെയാണ് പാകിസ്താനില്‍ നിന്നുള്ള ഒരു സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍പെട്ടു. പിന്നാലെ ജവാന്മാര്‍ വെടിയുതിര്‍ത്തു. ഇതോടെയാണ് പാക് സംഘം പിന്‍വാങ്ങിയത്.
സെപ്തംബര്‍ 12, 13 തീയതികളിലും സമാനമായ സംഭവം ഉണ്ടായി. ഇതില്‍ പാകിസ്താന്റെ ഒരു സൈനികന്‍ ബിഎസ്എഫ് ജവാന്മാരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലും അന്താരാഷ്ട്ര ബോര്‍ഡറിലും ശക്തമായ സൈനിക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post