ആള്‍മാറാട്ടം നടത്തി പറ്റിച്ചെന്ന് ആരോപണം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ഡല്‍ഹിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ന്യൂഡല്‍ഹി: ആള്‍മാറാട്ടം നടത്തി പറ്റിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. ഡല്‍ഹിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ജോലിയും വിവാഹവും സംബന്ധിച്ച് കള്ളം പറഞ്ഞാണ് വിവാഹം കഴിച്ചതെന്നാണ് യുവതിയുടെ ആരോപണം. താന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന് കീഴിലെ ശാസ്ത്രജ്ഞനാണെന്നായിരുന്നു ജിതേന്ദര്‍ സിംഗ് യുവതിയോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് ജോലിയുണ്ടായിരുന്നില്ല. നേരത്തെ വിവാഹം കഴിച്ചിരുന്നയാളുമായിരുന്നു ഇയാള്‍.

കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഇയാള്‍ പറഞ്ഞത് നുണയാണെന്ന് യുവതിക്ക് മനസ്സിലായി. ഇതോടെ യുവതി സ്വന്തം നിലയ്ക്ക് സത്യം അന്വേഷിച്ച് കണ്ടെത്തി. പിന്നാലെ ഡല്‍ഹിയിലെ ദ്വാരക നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇത് മനസ്സിലാക്കിയ ജിതേന്ദര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version