ബിജെപി വേദികളില്‍ തിളങ്ങിയ ‘ഹനുമാന്‍’ ജീവനൊടുക്കി; കാരണം നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ പട്ടികയിലെ ഭയം

ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് വന്നതാണ് നിബാഷ്.

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വേദികളില്‍ നിറഞ്ഞു നിന്ന ഹനുമാന്‍ ഇനി ഇല്ല. ഹനുമാനായി വേഷം കെട്ടിയിരുന്ന നിബാഷ് ജീവനൊടുക്കി. രാജ്യമെമ്പാടും പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെയാണ് നിബാഷ് ജീവനൊടുക്കിയത്. രാജ്യമൊട്ടാകെ ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ഈ പ്രഖ്യാപനത്തില്‍ നിബാഷിന് ഭയം ഉടലെടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് വന്നതാണ് നിബാഷ്. ബംഗ്ലാദേശില്‍ നിന്ന് വന്ന ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാല്‍ ആസാമില്‍ 12 ലക്ഷം ഹിന്ദുക്കള്‍ പൗരത്വ പട്ടികയ്ക്ക്‌ പുറത്തായിരുന്നു. ഈ അനുഭവം കണക്കിലെടുത്ത് താനും പൗരത്വമില്ലാത്തവനായി മാറുമെന്ന് നിബാഷ് പറഞ്ഞതായി അയല്‍ക്കാരനായ ദീപക് റോയ് വെളിപ്പെടുത്തി.

പ്രദേശത്ത് നിബാഷ് സര്‍ക്കാറിനെ പോലെ നിരവധി പേര്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്ന് ദീപക് റോയ് പറഞ്ഞു. എന്‍ആര്‍സി എന്ന് ബിജെപി പറയുമ്പോള്‍ ഭയക്കുന്നത് ഇവരെ പോലെയുള്ളവരാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജഗന്നാഥ് സര്‍ക്കാര്‍ പോലും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയതാണെന്നും ദീപക് റോയ് ആരോപിച്ചു.

Exit mobile version