ചെന്നൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയെ വിമര്‍ശിച്ച്
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്. രാജ്യത്തോട് കൂറും സ്നേഹവുമുള്ള കലാകാരന്മാര്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഏറ്റവും അപകടകരമായ സ്ഥിതി വിശേഷമാണെന്ന് എംകെ സ്റ്റാലിന് പറഞ്ഞു. സര്‍വാധികാരികളായി ഭരണം നടത്തിയിരുന്നവരെല്ലാം ജനാധിപത്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞതാണ് ചരിത്രമെന്നും എംകെ സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
ജയ് ശ്രീറാമിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിനാണ് 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, മണിരത്നം തുടങ്ങി 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെ വിമര്‍ശിച്ച് നേരത്തെ കോടിയേരി ബാലകൃഷ്ണന്, വിഎസ് അച്യുതാനന്ദന് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കേസ് എടുത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും അറിയിച്ചിരുന്നു.
Discussion about this post