ഇന്ത്യ-പാകിസ്താന്‍ വിഷയത്തില്‍ നിര്‍ദ്ദേശവുമായി ഇമ്രാന്‍ ഖാന്‍

ശ്രീഗനഗര്‍: പാകിസ്താന്‍ അധീന കാശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്ന നിര്‍ദേശവുമായി ഇമ്രാന്‍ ഖാന്‍. ജമ്മുകാശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്റെ സഹായത്തോടെയാണെന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ്
ഇമ്രാന്‍ ഖാന്റെ പ്രതികരണം.

പാകിസ്താന്‍ സേനയുടെ സഹായത്തോടെ ജമ്മുകാശ്മീരിലേക്ക് എല്ലാം ദിവസവും ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവ് കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

പാകിസ്താന്‍ അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുത് എന്നാണ് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നു. ഇതിനെ ഇന്ത്യ ജമ്മുകാശ്മീരിലെ നടപടികള്‍ക്ക് മറയാക്കുമെന്നും ഇമ്രാന്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യ പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദത്തിലേക്ക് ലോകശ്രദ്ധ തിരിക്കുമ്പോഴാണ് ട്വീറ്റിലൂടെയുള്ള ഇമ്രാന്റെ മുന്‍കൂര്‍ ജാമ്യം.

അതേസമയം ഇന്ന് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. അനന്ത്‌നാഗില്‍ ഇന്നു രാവിലെയാണ് ഭീകരാക്രമണം നടന്നത്. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കാണ് പരിക്കേറ്റത്. അതേ സമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Exit mobile version