തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം; രണ്ട് പേര്‍ കൂടി പിടിയില്‍

തിരുവാരൂരില്‍ ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മണികണ്ഠന്‍, സുരേഷ് എന്നിവര്‍ പിടിയിലായത്.

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലുള്ള ജ്വല്ലറി മോഷണ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. തിരുവാരൂരില്‍ ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മണികണ്ഠന്‍, സുരേഷ് എന്നിവര്‍ പിടിയിലായത്.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണ്ണം കണ്ടെത്തി. ഈ സ്വര്‍ണം മോഷണം നടന്ന ലളിത ജ്വല്ലറിയിലേതാണെന്ന് പോലീസ് സ്ഥിരീകിച്ചു. ഇവരുടെ പക്കല്‍ സ്വര്‍ണ്ണം എത്തിയത് എങ്ങനെയെന്ന് പരിശോധിക്കുകയാണ്. അതേസമയം, കോയമ്പത്തൂര്‍ പുതുക്കോട്ടെ എന്നിവടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റിഡിയിലായ ആറ് ജാര്‍ഖണ്ഡ് സ്വദേശികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെയാണ് തമിഴ്‌നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. 50 കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിത്തുരന്ന് മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് കയറുകയായിരുന്നു. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്റ്റോര്‍ റൂമിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. മൃഗങ്ങളുടെ രൂപമുള്ള മുഖംമൂടി ധരിച്ച് രണ്ട് പേര്‍ ജ്വല്ലറിക്ക് അകത്ത് പ്രവേശിക്കുകയും, മറ്റുള്ളവര്‍ പുറത്ത് നിന്ന് സഹായം നല്‍കുകയുമായിരുന്നു.

Exit mobile version