പൂച്ചയെ അകത്താക്കാന്‍ ശ്രമിച്ച വമ്പന്‍ പെരുമ്പാമ്പ് വനപാലകരുടെ പിടിയില്‍

പ്രാദേശിയ എന്‍ജിഒയുടെ സഹായത്തില്‍ വനപാലകര്‍ പാമ്പിനെ പിടികൂടുകയായിരുന്നു

വഡോര: പൂച്ചയെ അകത്താക്കാന്‍ ശ്രമിച്ച പെരുമ്പാമ്പ് പിടിയില്‍. ഗുജറാത്തിലെ വഡോദര ജില്ലയിലെ വെജല്‍പൂര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഒമ്പത് അടി നീളമുള്ള ഭീമന്‍ പെരുമ്പാമ്പ് ഇഴഞ്ഞെത്തിയത്. പൂച്ചയുടെ വലിപ്പം കാരണം തിന്നാനുള്ള ശ്രമം പാമ്പ് ഉപേക്ഷിച്ചു. ഇതിനിടെ പ്രാദേശിയ എന്‍ജിഒയുടെ സഹായത്തില്‍ വനപാലകര്‍ പാമ്പിനെ പിടികൂടുകയായിരുന്നു.

വമ്പന്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഗ്രാമവാസികള്‍ ഒന്നടങ്കം. ചൊവ്വാഴ്ചയാണ് വീടിന്റെ പിന്‍വശത്തുള്ള പുരയിടത്തില്‍ പാമ്പിനെ കണ്ടെത്തിയത്. ഒരു പൂച്ചയെ അകത്താക്കാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്. ഇതിനിടെ പൂച്ചയുടെ കരച്ചില്‍കേട്ട് എത്തിയപ്പോഴാണ് നാട്ടുകാര്‍ ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

തുടര്‍ന്ന് ഇവര്‍ വിവരം വനപാലകരെ അറിയിക്കുകയായിരുന്നു. പൂച്ചയ്ക്ക് വലുപ്പമുണ്ടായിരുന്നതിനാല്‍ തിന്നാനുള്ള ശ്രമം ഉപേക്ഷിച്ച് പാമ്പ് അതിനെ പുറന്തള്ളി. അതിനിടെ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ പാമ്പിനെ പിടികൂടി കാട്ടിലേക്ക് വിട്ടു.

Exit mobile version