റായ്പൂര്‍: ഛത്തീസ്ഗഢിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ പ്രവര്‍ത്തി സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് തെരഞ്ഞെടുപ്പു റാലിക്കിടെ ധോലക്ക് കൊട്ടി ആഘോഷിച്ചാണ് പ്രധാനമന്ത്രി ജനങ്ങളെ കൈയ്യിലെടുക്കാന്‍ നോക്കിയിരിക്കുന്നത്. പ്രസംഗിക്കാനായി മൈക്കിനടുത്തേക്ക് വരുന്നതിനു തൊട്ടുമുമ്പായിരുന്നു മോഡിയുടെ ധോലക്ക് കൊട്ടല്‍.
മോഡി വേദിയിലെത്തിയ ഉടന്‍ ഒരു പ്രാദേശിക നേതാവ് ധോലക്ക് അദ്ദേഹത്തിന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു. അതോടെ മോഡി ഒരു ചിരിയോടെ ധോലക്ക് എടുത്ത് കൊട്ടി ആഘോഷിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം വേദിയില്‍ ഇരുന്നു.
എന്നാല്‍ ഈ സംഭവത്തെ ട്രോളുകയാണ് സോഷ്യല്‍മീഡിയ ഒന്നാകെ. ഇദ്ദേഹത്തിനെ ഈ പണിക്കേ കൊള്ളുകയുള്ളുവെന്നും അടുത്ത തെരഞ്ഞെടുപ്പ് വരെ ഈ നാടകം കാണേണ്ടി വരുമെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.
ഇതാദ്യമായല്ല മോഡി പൊതുവേദിയില്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ നേപ്പാള്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഡ്രം കൊട്ടിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
റാലിയിലെ പ്രസംഗത്തില്‍ അദ്ദേഹം ഛത്തീസ്ഗഢിലെ വോട്ടര്‍മാരെ അഭിനന്ദിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെയും വലിയൊരു വിഭാഗം വോട്ടു രേഖപ്പെടുത്താനെത്തിയെന്ന് മോഡി പറഞ്ഞു.
#WATCH: Prime Minister Narendra Modi plays a traditional drum during a rally in Chhattisgarh's Ambikapur. pic.twitter.com/rh7MAplnZ7
— ANI (@ANI) November 16, 2018